വെഞ്ചരിപ്പും ഗൃഹപ്രവേശനവും
1576219
Wednesday, July 16, 2025 7:43 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയുടെ ഭവന നിർമാണ പദ്ധതിയായ കത്തീഡ്രൽ ഹോംസിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച പന്ത്രാണ്ടാമെത്തെ ഭവനത്തിന്റെ വെഞ്ചരിപ്പും ഗൃഹപ്രവേശനവും വികാരി റവ.ഡോ. മാത്യു കൊച്ചുപുരക്കൽ നിർവഹിച്ചു.
താക്കോൽ ദാനം കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറന്പിൽ നിർവഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് വാർഡ് പരിധിയിൽ അന്പലപ്പറന്പ് പ്രദേശത്താണ് പുതിയ വീട് നിർമിച്ച് നൽകിയത്. കത്തീഡ്രൽ ഇടവകയിൽ 25 കുടുംബങ്ങൾക്കാണ് കത്തീഡ്രൽ ഹോംസ് പദ്ധതിയുടെ ആദ്യഘട്ടം വീട് നിർമിക്കുന്നത്. അതോടെപ്പം 54 വീടുകളുടെ അറ്റകുറ്റപ്പണികളുമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്.
കത്തീഡ്രൽ റസിഡന്റ് പ്രീസ്റ്റ് ഫാ. ജോണ് മറ്റപ്പിള്ളി, സഹവികാരി ഫാ. ജസ്റ്റ്യൻ ചേറ്റൂർ, ജോയ്സ് റാഫേൽ മുണ്ടക്കൽ, സിസ്റ്റർ ജീൻ, സിസ്റ്റർ വിമൽ റോസ്, പയസ് തെക്കേക്കര, ജസ്റ്റിൻ പാറയിൽ, ജെയ്സി കെന്നഡി, ഡേവിസ് നെല്ലിക്കാട്ടിൽ, ബിജു കുന്നുംപുറം, ജോണ്സണ് പോത്താനിക്കാട്ട്, ജോർജ് കുര്യാക്കോസ് ഓലിയപ്പുറം എന്നിവർ പങ്കെടുത്തു.