സോളാർ പവറിൽ സെന്റ് ഫിലോമിനാസ് സ്കൂൾ
1576224
Wednesday, July 16, 2025 7:43 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജ് മുഴുവൻ സോളാർ പവറിലേക്ക് മാറി. പുതിയതായി 50 കിലോവാട്ട് സോളാർ സിസ്റ്റംകൂടി സ്ഥാപിച്ചതോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സോളാർ വൈദ്യുതിയിൽ നടക്കും.
പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂത്താട്ടുകുളം അസിസ്റ്റന്റ് എൻജിനീയർ പി.എസ്. ബാബുരാജ് നിർവഹിച്ചു. എല്ലാ ക്ലാസുകളിലും പാനൽ ബോർഡുകൾ സ്ഥാപിച്ചതോടെ സന്പൂർണ ഡിജിറ്റലൈസേഷനും പൂർത്തിയായതായി മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി അറിയിച്ചു. ഐ ഗേറ്റ് റിന്യുവബിൾ എനർജി സൊല്യൂഷൻസാണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.