ജനസന്പർക്ക യാത്ര
1576221
Wednesday, July 16, 2025 7:43 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ കീരന്പാറ പഞ്ചായത്ത് 53-ാം ബൂത്തിൽ നടത്തിയ ഗാന്ധി ദർശൻ ജനസന്പർക്ക യാത്രയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് ബിനി പി. മാത്യു അധ്യക്ഷത വഹിച്ചു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. മാമച്ചൻ ജോസഫ്, രാജു ഏബ്രഹാം, ബിനോയ് സി. പുല്ലൻ, സാന്റി ജോസ്, ബേസിൽ ബേബി, വി.ജെ. മത്തായി, ജോസ് ജോണ്, കെ.ഡി. വർഗീസ്, എം.സി. അയ്യപ്പൻ, റോയ് ഓടയ്ക്കൽ, മത്തച്ചൻ നെടുമറ്റം, കെ.കെ. സുധാകരൻ, ലിസി ജോണ് എന്നിവർ പ്രസംഗിച്ചു. കീരന്പാറ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് മാമച്ചൻ ജോസഫിനെയും ബൂത്തിലെ അങ്കണവാടി വർക്കർ മിനി ബാബുവിനെയും പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സിനെയും യോഗത്തിൽ ആദരിച്ചു.