മാധ്യമ തൊഴില്‍ മേഖല കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിലൂടെ: മന്ത്രി റിയാസ്
1576239
Wednesday, July 16, 2025 7:44 AM IST
കൊച്ചി: കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാധ്യമ തൊഴില്‍ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ പ്രിവിലേജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്ത് മത്സരം ഏറുകയാണ്. അതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ റിസ്ക് എടുക്കേണ്ടി വരുന്നുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ആര്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ജയദേവ് നളന്ദ, അമൃത അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീന, കിൻഡര്‍ ഹോസ്പിറ്റല്‍ സിഇഒ സതീഷ് കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മീഡിയ ആന്‍ഡ് ബ്രാന്‍ഡിംഗ് മാനേജര്‍ ആര്. വിനോദ്, രാജഗിരി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ജോസ് പോള്‍, പ്രസ്ക്ലബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍, നിര്‍വാഹക സമിതിയംഗം പി.ഒ. ജിഷ എന്നിവര്‍ പ്രസംഗിച്ചു.