നട്ടെല്ല് വളയുന്ന രോഗം; ശസ്ത്രക്രിയക്ക് സഹായം തേടി വിദ്യാർഥിനി
1576234
Wednesday, July 16, 2025 7:43 AM IST
കാലടി: നട്ടെല്ല് വളയുന്ന രോഗബാധിതയായ ഒൻപതാം ക്ലാസുകാരി സുമനസുകളിൽനിന്ന് ചികിത്സാ സഹായം തേടുന്നു. കാലടി പഞ്ചായത്ത് യോർദ്ധനാപുരം നാലാം വാർഡിൽ ചേരാമ്പിള്ളി രാജൻ-സുജിത ദന്പദികളുടെ മകൾ നവനീത രാജാണ് സഹായം തേടുന്നത്. ശസത്രക്രിയയ്ക്ക് മാത്രമായി 3,60,000 രൂപ ചെലവാകും. നിർധന കുടുബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിനായി റോജി എം. ജോൺ എംഎൽഎ രക്ഷാധികാരിയായും വാർഡംഗം ബിനോയ് കൂരൻ ചെയർമാനായും പ്രദേശത്തെ പ്രധാന വ്യക്തികൾ അംഗങ്ങളായും ചികിത്സ സഹായനിധിക്ക് രൂപീകരിച്ച് കാനറാ ബാങ്ക് കാലടി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നന്പർ: 110189840414, എഎഫ്എസ്സി: CNRB0002921.