ചെല്ലാനത്ത് നത്തോലി മയം, കിലോയ്ക്ക് വെറും 15 രൂപ
1576243
Wednesday, July 16, 2025 7:44 AM IST
ചെല്ലാനം: ചെല്ലാനം ഹാർബറിൽ നിന്ന് കടലിൽ പോയ വളളങ്ങൾ ടൺ കണക്കിന് നത്തോലിയുമായാണ് ചൊവ്വാഴ്ച ചെല്ലാനം ഫിഷിംഗ് ഹാർബറിലെത്തിയത്. കടലിൽ പോയ എല്ലാ വള്ളങ്ങൾക്കും നിറയെ നത്തോലി കിട്ടി. ആദ്യമെത്തിയ വള്ളങ്ങൾക്ക് കിലോയ്ക്ക് 20 രൂപ കിട്ടിയെങ്കിലും വളളങ്ങൾ കൂട്ടമായെത്തിയതോടെ വില 15 രൂപയായി താഴ്ന്നു.
ഇക്കുറി മൺസൂൺ കാലത്ത് കൂടുതലായി കിട്ടിയത് നത്തോലിയാണ്. അടുത്തടുത്ത ദിവസങ്ങളിൽ നത്തോലി ധാരാളമായി കിട്ടിയതും വില കുറയാനിടയാക്കി. എന്നാൽ ചെറുകിട വില്പനക്കാർക്കിടയിൽ കാര്യമായി വില കുറഞ്ഞില്ല.
മീൻ വൻതോതിൽ ലഭിച്ചിട്ടും ജനങ്ങൾക്ക ന്യായമായ വിലയ്ക്ക് അത് കിട്ടന്നില്ല. മത്സ്യം സൂക്ഷിച്ച് വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വില്ക്കുകയാണ് തൊഴിലാളികൾ. അതേ സമയം വള്ളക്കാർക്ക് ലഭിച്ച പൂവാലൻ ചെമ്മീനു ഹാർബറിൽ കിലോഗ്രാമിനു 150 മുതൽ 180 രൂപവരെ കിട്ടി.