വിദ്യാജ്യോതി പുരസ്കാരദാനം
1576233
Wednesday, July 16, 2025 7:43 AM IST
കൊച്ചി: കേരള ക്ഷേത്രസംരക്ഷണസമിതി ചേന്ദൻകുളങ്ങര ശാഖ ഏർപ്പെടുത്തിയ ഇടപ്പള്ളി ചേന്ദൻകുളങ്ങരയപ്പൻ വിദ്യാജ്യോതി പുരസ്കാരം 10,12 ക്ളാസുകളിൽ ഉന്നതവിജയം നേടിയ കൊച്ചിൻ കോർപറേഷൻ 35, 37 ഡിവിഷനുകളിൽ താമസിക്കുന്ന 25 കുട്ടികൾക്ക് വിതരണം ചെയ്തു. എപിജെ അബ്ദുൾ കലാം കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.കെ.ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു.
അമൃത മെഡിക്കൽ കോളജ് ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എം.ജി.കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. ശാഖാ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.