ഇഇസി മാർക്കറ്റ്-കീച്ചേരിപ്പടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി എൻജിനീയറെ ഉപരോധിച്ചു
1576230
Wednesday, July 16, 2025 7:43 AM IST
മൂവാറ്റുപുഴ: ഇഇസി മാർക്കറ്റ് - കീച്ചേരിപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാവുങ്കര വികസന സമിതിയും നഗരസഭ കൗണ്‍സിലർമാരും പിഡബ്ല്യുഡി റോഡ്സ് വിഭാഗം എൻജിനീയറെ ഉപരോധിച്ചു.
കോണ്‍ഗ്രസ് മൂവാറ്റുപുഴ ടൗണ്‍ മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം, മാഹിൻ വെളിയത്തുകുടി, നഗരസഭാംഗങ്ങളായ കെ.കെ. സുബൈർ, അസം ബീഗം, നസീർ അലിയാർ, സാഹിൽ മക്കാർ എന്നിവർ പങ്കെടുത്തു.
പ്രതിഷേധക്കാർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എൻജിനീയർക്ക് നിവേദനം നൽകി. രണ്ടു ദിവസത്തിനുള്ളിൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായ പരിഹരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. നടപടി ഉണ്ടായില്ലങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി അറിയിച്ചു.