മരം കടപുഴകി വീണ് മൂന്നു പേർക്ക് പരിക്ക്
1576471
Thursday, July 17, 2025 4:37 AM IST
കളമശേരി: കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപം മരം കടപുഴകി വീണു. വൈകിട്ട് ഏഴരയോടെയാണ് മരം വീണത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതിൽ ഒരാൾക്ക് കാലിന് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കായംകുളം സ്വദേശിയായ അഖിലും അനുജനുമാണ് അപകടത്തിൽപ്പെട്ട യുവാക്കൾ.
കളശേരിയിൽ പഠിക്കുന്ന അനുജനെയും കൂട്ടി താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് യുവാക്കൾക്ക് അപകടം ഉണ്ടായത്. മരത്തിൽ കടന്നൽ കൂട് കൂട്ടിയിരുന്നതിനാൽ അഗ്നിരക്ഷാസേന ഏറെ പ്രയാസപ്പെട്ടാണ് അവയെ ഓടിച്ച് ശേഷം മരംമുറിച്ചു മാറ്റിയത്.