എംഎൽഎ അവാർഡ് നൽകി
1576482
Thursday, July 17, 2025 4:52 AM IST
ആരക്കുഴ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആരക്കുഴ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും മാത്യു കുഴൽനാടൻ എംഎൽഎ അവാർഡ് നൽകി. ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ അധ്യക്ഷത വഹിച്ചു.
ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ടിസ മരിയ ആമുഖ പ്രഭാഷണം നടത്തി. ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കോണ്ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോൾ ലൂയീസ്, ബിജു തോട്ടുപുറം, സാബു പൊതൂർ, ദീപ്തി സണ്ണി എന്നിവർ പ്രസംഗിച്ചു.