സഹകരണ ബാങ്കുകളുടെ യോഗവും നബാര്‍ഡ് സ്ഥാപക ദിനാഘോഷവും
1576464
Thursday, July 17, 2025 4:29 AM IST
കൊച്ചി: കേരളബാങ്കും നബാര്‍ഡും സംയുക്തമായി പ്രൈമറി ബാങ്ക് പ്രസിഡന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമും നബാര്‍ഡ് സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു. ഇടുക്കിയില്‍ നടന്ന ചടങ്ങ് നബാര്‍ഡ് ഡിജിഎം ഡിനി സുരേഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ കെ.വി. ശശി അധ്യക്ഷത വഹിച്ചു.
സഹകരണ സര്‍ക്കിള്‍ യൂണിയന് ചെയര്മാന് എം.ജെ. വാവച്ചന് മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് റീജണല്‍ ജനറല്‍ മാനേജര്‍ പ്രിന്‍സ് ജോര്‍ജ്, നബാര്‍ഡ് ഡിഡിഎം എം.എസ്. അരുണ്‍, സഹകരണ അസി. ഡയറക്ടര്‍ സന്തോഷ് ശ്രീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളില്‍ നിന്നായി 20 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നെടുങ്കണ്ടം കോ-ഓപ്പറേറ്റീവ് കോളജ് പ്രിന്‍സിപ്പാള്‍ കെ. സുരേഷ്കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.