താമരച്ചാൽ റാണി മാതാ കോൺവന്റ് സ്കൂൾ ഹൈസ്കൂളായി ഉയർത്തി
1576462
Thursday, July 17, 2025 4:29 AM IST
കിഴക്കമ്പലം: താമരച്ചാൽ റാണിമാത കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിന്റെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ലീ റോസ് പ്ലാക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ റീനി ജെയിംസ്, താമരച്ചാൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ, ഏബ്രഹാം കിടങ്ങൻ, പിടിഎ പ്രസിഡന്റ് ബിനു മാത്യു തുടങ്ങിയവർ സംസാരിച്ചു.
വിദ്യാലയത്തിൽനിന്നു ഫുൾ എ പ്ലസ് നേടിയ കുട്ടികളെ എംഎൽഎ ആദരിച്ചു.