വിദ്യാരംഗം, കെസിഎസ്എൽ ക്ലബുകളുടെ ഉദ്ഘാടനം
1576478
Thursday, July 17, 2025 4:52 AM IST
ആരക്കുഴ : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം, കെസിഎസ്എൽ തുടങ്ങി വിവിധ ക്ലബുകളുടെ ഉദ്ഘാടനം കോതമംഗലം രൂപത കെസിഎസ്എൽ ഡയറക്ടർ ഫാ. മാത്യു രാമനാട്ട് നിർവഹിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹൻ, പഞ്ചായത്തംഗം ദീപ്തി സണ്ണി, പിടിഎ പ്രസിഡന്റ് ജിജു ഓണാട്ട്, പ്രിൻസിപ്പൽ ഷിജി മാണി, പ്രധാനാധ്യാപിക സിനോബി ജോസ്, അസിസ്റ്റന്റ് വികാരി ഫാ. ആന്റണി മരുത്വാമലയിൽ, എംപിടിഎ പ്രസിഡന്റ് അന്പിളി വിജയൻ, ഡീക്കൻ ജോജി കരോട്ടെ നെടുങ്ങാട്ട്, ജെനിറ്റ മേരി റോയി, നിമി മരിയ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.