ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
1576304
Wednesday, July 16, 2025 10:24 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സൗത്ത് മാറാടി ആഷ്ലി ഫർണീച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ, കർണാടക ഗോപാലപുരം സ്വദേശി ഫയാഖാന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മഞ്ചേരിപടി തിരുമധുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ ബന്ധുവിനോടൊപ്പം കുളിക്കുന്നതിനിടെ ഫയാഖാൻ ഒഴുക്കിൽപ്പെടുകയായിരുന്നു. എൻഡിആർഎഫും അഗ്നിശമന രക്ഷാസേനയും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് ചൊവ്വാഴ്ച രാത്രി കായനാട് നിന്ന് മൃതദേഹം കണ്ടെത്തിയത്.