ജൈവ വൈവിധ്യ പാർക്കിൽ നവീകരിച്ച ഫൗണ്ടൻ ഉദ്ഘാടനം
1576460
Thursday, July 17, 2025 4:29 AM IST
ഫോർട്ടുകൊച്ചി: സാന്റാക്രൂസ് എൽപി സ്കൂളിൽ ജൈവ വൈവിധ്യ പാർക്കിൽ നവീകരിച്ച ഫൗണ്ടൻ ജോൺസൺ കൺട്രോൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നേവി കമാൻഡർ സതീഷ് മേനോൻ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടന്റെ സ്വിച്ചോൺ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ സുബൈർ അരൂക്കുറ്റിയും പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്ററായ മേരി അഞ്ജുവും ചേർന്ന് നിർവഹിച്ചു. യോഗത്തിൽ കൗൺസിലർ ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആനി സബീന ബിന്ദു മുഖ്യപ്രഭാഷണം നടത്തി.