നാട്ടുകാര്‍ക്ക് സ്വൈര്യക്കേട്; അലിസ്റ്റര്‍ അഴിക്കുള്ളില്‍
1576494
Thursday, July 17, 2025 5:04 AM IST
കൊച്ചി: മോഷണവും മയക്കുമരുന്ന് കച്ചവടവുമടക്കം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ഒടുവില്‍ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് സ്ഥിരം ഭീഷണിയായതോടെ യുവാവിനെ കാപ്പാ നിയമപ്രകാരം പോലീസ് ജയിലിലടച്ചു. വല്ലാര്‍പാടം പനമ്പുകാട് സ്വദേശി അലിസ്റ്റര്‍ സേവ്യര്‍(24) നെ ആണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് ജയിലിലടച്ചത്.
ഭവനഭേദനം, മോഷണം, മയക്കുമരുന്ന് കച്ചവടം, അടിപിടി തുടങ്ങി 12ഓളം കേസുകളില്‍ പ്രതിയാണ് അലിസ്റ്റര്‍. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.