വനിതാ സംവരണ ബിൽ എത്രയുംവേഗം നടപ്പാക്കണം: മന്ത്രി ജെ. ചിഞ്ചുറാണി
1576694
Friday, July 18, 2025 4:30 AM IST
തൃപ്പൂണിത്തുറ: വനിത സംവരണ ബിൽ പാസാക്കിയിട്ടും നാളിതു വരെയായി നടപ്പാക്കുവാൻ കേന്ദ്ര ഗവൺമെന്റ് ഒരു ശ്രമവും നടത്തുന്നില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സിപിഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബിൽ കേന്ദ്രം ഫ്രീസറിൽ വച്ചിരിക്കുകയാണ്. എത്രയും വേഗം ബിൽ പ്രാവർത്തികമാക്കണമെന്ന് മന്ത്രി പറഞ്ഞു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ അധ്യക്ഷത വഹിച്ചു.
കമലാ സദാനന്ദൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ശാരദാ മോഹൻ, ടി. രഘുവരൻ, പി.വി. ചന്ദ്രബോസ്,എ.കെ. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംഘാടകരോടൊപ്പം സൂംബ ഡാൻസ് കളിച്ചതിന് ശേഷമാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.