സംസ്ഥാനത്ത് ആറ് പുതിയ ജില്ലകൾ രൂപീകരിക്കണം: പി.വി. അൻവർ
1577057
Saturday, July 19, 2025 4:11 AM IST
കളമശേരി: ജനസംഖ്യാനുപാതികമായി ജനങ്ങൾ കൂടുതലുള്ള ജില്ലകൾ വിഭജിച്ച് സംസ്ഥാനത്ത് പുതിയ ആറ് ജില്ലകൾ രൂപീകരിക്കണമെന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമാക്കി മലയോര ജില്ല രൂപീകരിക്കണമെന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എറണാകുളംജില്ല നേതൃസംഗമം ഇല്ലിക്കൽ ഹാളിൽ വ്യഴാഴ്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതൃ സംഗമത്തിൽ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ഹംസ പാറക്കാട്ട് അധ്യക്ഷനായി.
സംസ്ഥാന കോ ഓർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ, ജില്ലാ കോ ഓർഡിനേറ്റർ ഡൊമിനിക് കാവുങ്കൽ, കെ.എം. കബീർ, കെ.പി. മുഹമ്മദ്, സോഫിയ ഷെറീഫ്, ഷിജി റോയി, ആശ തൃപ്പുണിതുറ തുടങ്ങിയവർ സംസാരിച്ചു.