വൈസ്മെന്‍ ക്ലബ് സമഗ്ര സര്‍വീസ് പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു
1576702
Friday, July 18, 2025 4:42 AM IST
പെരുമ്പാവൂര്‍: വൈസ്മെന്‍ കൂവപ്പടി ഗ്രേറ്റര്‍ ക്ലബ്ബ് നടപ്പാക്കുന്ന സമഗ്ര സര്‍വീസ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അനാഥാലയങ്ങളിലെ കിടപ്പുരോഗികള്‍ക്ക് സഹായം നല്‍കുക, ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് കൂപ്പണ്‍ നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പഠനസഹായം നല്‍കുക, മെഡിക്കല്‍ ക്യാമ്പ് നടത്തുക എന്നതാണ് സമഗ്ര സര്‍വീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബെന്നി ബഹനാന് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പോള്‍ വെട്ടിക്കനാകുടി അധ്യക്ഷത വഹിച്ചു. വാര്‍ഷിക ജനറല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അംഗം മാത്യൂസ് ഏബ്രഹാം നിര്‍വഹിച്ചു. മുന്‍ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ സാജു ചാക്കോ വൈസ്മെന്‍ കുടുംബാംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
അനാഥാലയങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം മുന്‍ റീജണല്‍ ഡയറക്ടര്‍ ജോസ് നെറ്റിക്കാടനും ഡയാലിസിസ് കൂപ്പണ്‍ വിതരണോദ്ഘാടനം ലെഫ്റ്റനന്റ് റീജണല്‍ ഡയറക്ടര്‍ ഡാനി സക്കറിയ ലൂക്കും വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം സോണല്‍ സെക്രട്ടറി ജോമി പോളും വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാത്യൂസ് കാക്കൂരാനും ആദരിച്ചു. പവിഴം ജോര്‍ജ് ക്ലബിന്റെ പ്രസിഡന്റായി ചുമതലയേറ്റു.