പെരുമ്പാമ്പിനെ പിടികൂടി
1577070
Saturday, July 19, 2025 4:36 AM IST
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മൂവാറ്റുപുഴ കോടതി സമുച്ചയത്തിനു സമീപമുള്ള അശോകന്റെ വീട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ 15 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്.
വീടിന്റെ മേല്‍ക്കൂരയില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ എത്തിയ തൊഴിലാളികളാണ് മേല്‍ക്കൂരയില്‍ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വീടിന്റെ രണ്ടാം നിലയിലെ ഓടിന് താഴെയായി കഴുക്കോലില്‍ കുരുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് കോതമംഗലം വനംവകുപ്പിന് കീഴിലുള്ള പാമ്പുപിടുത്ത വിദഗ്ധന്‍ സേവി തോമസെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
ഇരവിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പുണ്ടായിരുന്നത്. പിടികൂടിയ പാമ്പിനെ കോതമംഗലം വനം വകുപ്പിനു കൈമാറി.