നോര്‍ക്ക ശില്പശാല 31ന്
1576744
Friday, July 18, 2025 5:04 AM IST
കൊച്ചി: പ്രവാസികൾക്കും തിരിച്ചെത്തിയവർക്കുമായി നോർക്കാ റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) സംയുക്തമായി 31ന് പെരുമ്പാവൂരിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പെരുമ്പാവൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിനു സമീപത്തെ വൈഎംസിഎ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30നകം എത്തണം.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് ഉൾപ്പടെ വിവിധ പദ്ധതികളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ ശില്പശാലയില് ലഭിക്കും. ഫോൺ: 0471 2329738, 8078249505.