യുഡിഎഫ് പ്രതിഷേധ സംഗമം 23ന്
1576742
Friday, July 18, 2025 5:04 AM IST
കൊച്ചി: പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും തകര്‍ത്ത സംസ്ഥാന സര്‍ക്കാരിനെതിരെ 23 ന് കളക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് യുഡിഎഫ്. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, അന്‍വര്‍ സാദത്ത് എംഎല്‍എ, യുഡിഎഫ് നേതാക്കളായ ദീപ്തി മേരി വര്‍ഗീസ്, അബ്ദുല്‍ ഗഫൂര്‍, ജോണി അരീക്കാട്ടില്‍, ജോര്‍ജ് സ്റ്റീഫന്‍, ഇ.എം. മൈക്കിള്‍, വി.കെ. സുനില്‍കുമാര്‍, പി.രാജേഷ്, തമ്പി ചെള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു.