ആലുവയിൽ 2 പേർക്ക് പന്നിപ്പനി
1577051
Saturday, July 19, 2025 4:00 AM IST
ആലുവ: സ്വകാര്യ കോളജ് ഹോസ്റ്റലിലെ രണ്ട് കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഈ ഹോസ്റ്റലിൽ താമസിച്ചിരുന്ന മറ്റ് വിദ്യാർഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ക്ലാസുകൾ ഓൺലൈനാക്കി.
അസ്വസ്ഥത റിപ്പോർട്ട് ചെയ്ത മറ്റൊരു വിദ്യാർഥിയുടെ രക്തസാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗബാധ കണ്ടെത്തിയത്.
ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ വിദ്യാർഥികൾക്കു മാസ്ക് നിർബന്ധമാക്കും. കോളേജ് ഓഫീസ് പതിവു പോലെ പ്രവർത്തിക്കും. പരീക്ഷകൾക്കും മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.