ട്രെയിൻ തട്ടി സാംസ്കാരിക പ്രവർത്തകൻ മരിച്ചു
1227609
Wednesday, October 5, 2022 11:49 PM IST
ഒല്ലൂർ: പുതുക്കാട് കുറുമാലി പാലത്തിന് സമീപം ട്രെയിൻ തട്ടി സാംസ്കാരിക പ്രവർത്തകൻ മരിച്ചു. അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി. ചന്ദ്രൻ വാര്യർ (82) ആണ് മരിച്ചത്.
മേളം, പഞ്ചവാദ്യം, കഥകളി, സംഗീത കച്ചേരി തുടങ്ങി സംസ്ക്കാരിക പരിപാടികളുടെ സംഘാടകനായിരുന്നു. അവിണിശേരി തൃത്താമശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്. സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി.
ഭാര്യ: തൃത്താമരശേരി വാരിയത്ത് ഗീത മക്കൾ സ്മിത, നന്ദകുമാർ മരുമക്കൾ ശശി, ശ്രീദേവി.