സ്കൂളുകളിൽ വാർഷികാഘോഷങ്ങൾ
1263295
Monday, January 30, 2023 12:52 AM IST
ഇരിങ്ങാലക്കുട ഗേൾസ്
എച്ച്എസ്എസ്
ഇരിങ്ങാലക്കുട: ഗേൾസ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 132ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. സീനിയർ അസി ഹൈസ്കൂൾ വിഭാഗം ജിഷ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ടി.വി. ചാർളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗണ്‍സിലർ ഒ.എസ്. അവിനാശ്, പിടിഎ പ്രസിഡന്റ് വി.വി. റാൽഫി, ഡിഇഒ എസ്. ഷാജി, എഇഒ എം.സി. നിഷ, ബിപിസി ഇരിങ്ങാലക്കുട കെ.ആർ. സത്യബാലൻ, എസ്എംസി ചെയർമാൻ പി.എം. ശരത്ത്, പിടിഎ പ്രസിഡന്റ് വൃന്ദ അജിത്ത് കുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.ആർ. ധന്യ, എൽപിഎസ് എച്ച്എം പി.ബി. അസീന, ഒഎസ്എ പ്രസിഡന്റ് ഇ.എച്ച്. ദേവി, സ്കൂൾ ചെയർപേഴ്സണ്‍ ഉപാസന ഉദയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 25വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക ബീന ബേബിയെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ബിന്ദു പി. ജോണ്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.ആർ. ഹേന നന്ദിയും പറഞ്ഞു.
കൽപറന്പ് ബിവിഎം എച്ച്എസ്എസ്
കൽപറന്പ്: ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ സ്കൂളിന്റെ എണ്‍പത്തിയൊന്നാം വാർഷിക ആഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡേവിസ് കുടിയിരിക്കൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ജോജോ തൊടുപറന്പിൽ ഫോട്ടോ അനാഛാദനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി, ഹെഡ്മിസ്ട്രസ് എ.ജെ. ജെൻസി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കത്രീന ജോർജ്, വാർഡ് മെന്പർ ജൂലി ജോയ്, പിടിഎ പ്രസിഡന്റ് പി.ടി. ഉദയൻ, എംപിടിഎ പ്രസിഡന്റ് സരിത ജോഷി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിജു ആന്റണി, ജോസ് കുളങ്ങര, സ്മിത തോമസ്, ജിബി ജേക്കബ്, സി.പി. മേഴ്സി, ലീന ആന്റണി ചെതലൻ, അഞ്ജന ടി. ദാസ്, എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപിക സി.പി. മേഴ്സിക്ക് യാത്രയയപ്പ് നൽകി.
സെന്റ്മേരിസ്
ഹൈസ്കൂൾ
ഇരിങ്ങാലക്കുട: സെന്റ്മേരിസ് ഹൈസ്കൂൾ വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. തൃശൂർ എംപി ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജർ റവ. ഡോ. ജോജോ തൊടുപറന്പിൽ വിരമിക്കുന്ന പ്രധാന അധ്യാപിക മിൻസി ടീച്ചറുടെ ഫോട്ടോ അനാഛാദനം ചെയ്തു.
ഫസ്റ്റ് അസിസ്റ്റന്റ് റിൻസി കെ. ജോണ്‍ ഏവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് കൗണ്‍സിലർ ഫെനി എബിൻ, ഫാ. ജോസഫ് ജീവൻ തൊഴുത്തുങ്കൽ, പിടിഎ പ്രസിഡന്റ് മിഡ്ലി റോയ്, കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, ഒഎസ്എ പ്രസിഡന്റ് ജിയോപോൾ സ്റ്റാഫ് പ്രതിനിധി ലിറ്റി ടീച്ചർ, സോനാ ബേബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക മിൻസി തോമസ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചിത്ര ദേവി ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി അൽഫോൻസ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പാലിശേരി
എസ്എൻഡിപി സ്കൂൾ
അന്നമനട: പാലിശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വി.ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷനായി.
അനധ്യാപിക കെ.വി. അരുന്ധതിക്ക് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസണ്‍, സ്കൂൾ മാനേജർ എം.എസ്. സജീവൻ, ജില്ല പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി ജോഷി, പഞ്ചായത്ത് അംഗം മഞ്ജു സതീശൻ, പ്രിൻസിപ്പൽ സി.ഡി. ജിന്നി, പ്രധാനാധ്യാപിക ഇ.ഡി. ദീപ്തി, എസ്എൻജി സഭ സെക്രട്ടറി ബിജു കുന്നുംപുറം, രമേശ് കരിന്തലകൂട്ടം, എം.വി.പ്രസാദ്, ലിപ്സി ബിജു, വി.വി. ജീന, വി.അജിത, പി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
മംഗലശേരി എൽപി സ്കൂൾ
കൊരട്ടി: മംഗലശേരി സെന്റ് സ്റ്റനിസ്ലാവോസ് എൽ.പി സ്കൂളിന്റെ 108 -ാം വാർഷികാഘോഷവും അധ്യാപക രക്ഷകർതൃദിനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. എസ്എബിഎസ് പ്രൊവിൻഷ്യൽ സിസ്റ്റർ ടെസി ടോം തകിടിയിൽ അധ്യക്ഷയായി. കൊരട്ടി എസ്ഐ സജി വർഗീസ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗം വർഗീസ് പയ്യപ്പിള്ളി, പ്രധാനാധ്യാപിക സിസ്റ്റർ ലിജ മരിയ, റെന്നി ഡെന്നി, എം.പി. ബെറ്റി, മാസ്റ്റർ അദ്വൈത് കൃഷ്ണ, കുമാരി ജോഹന്ന എൽസ ജോർജ് എന്നിവർ പ്രസംഗിച്ചു.