മദ്യനിരോധന സമിതി സംസ്ഥാന ജാഥ ഇന്ന് ഗുരുവായൂരിൽ
1263306
Monday, January 30, 2023 12:58 AM IST
തൃശൂർ: മദ്യനിരോധന സമിതി സംസ്ഥാന ജാഥ ഇന്നു ഗുരുവായൂരിലെത്തും. രാവിലെ ഒന്പതിന് ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പ്രഫ. വിൻസെന്റ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ആന്റണി പന്തലൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി ഈപ്പൻ കരിയാറ്റിൽ, ചാവക്കാട് താലൂക്ക് പ്രസിഡന്റ് തോമസ് ചിറമ്മൽ തുടങ്ങിയവർ പങ്കെടുക്കും.
പാവറട്ടി, ചാവക്കാട്, ഒരുമനയൂർ, ചേറ്റുവ, തൃത്തല്ലൂർ, വാടാനപ്പള്ളി, കണ്ടശാംകടവ്, കാഞ്ഞാണി, അന്തിക്കാട്, പെരിങ്ങോട്ടുകര, തൃപ്രയാർ എന്നിവിടങ്ങളിൽ ജാഥയ്ക്കു സ്വീകരണം നൽകും.