സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് പ്രധാനാധ്യാപിക മരിച്ചു
1280299
Thursday, March 23, 2023 11:10 PM IST
കൊടകര: നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് പ്രധാനധ്യാപിക മരിച്ചു. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക പോട്ട പുതുശേരി കാട്ടാളൻ വീട്ടിൽ ബോബിയുടെ ഭാര്യ ജാൻസി(52)ആണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഇന്നലെ ഉച്ചയോടെ നെല്ലായി പള്ളി ജംഗ്ഷനു സമീപം ദേശീയപാതയിലായിരുന്നു അപകടം. കൊടകര പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ഫെലിക്സ്, പയസ്(ഇരുവരും കനഡ).