ഹ​യ​ർസെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ: ജി​ല്ല‍​യ്ക്ക് തി​ള​ക്ക​മു​ള്ള വി​ജ​യം
Friday, May 26, 2023 12:45 AM IST
തൃ​ശൂ​ര്‍: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്ട​മാ​യ നാ​ലാം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് തൃ​ശൂ​ർ ജി​ല്ല. ഇ​ക്കു​റി 85.05 ആ​ണു വി​ജ​യ​ശ​ത​മാ​നം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യ​ത്തി​ൽ (85.49) നി​ന്ന് 0.44 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി. 2020, 21 വ​ർ​ഷ​ങ്ങ​ളി​ലെ നാ​ലാം സ്ഥാ​ന​ത്തു​നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല ആ​റാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. ഉ​ന്ന​ത പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​വ​രും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ൽ എ​പ്ല​സ് നേ​ടി​യ​വ​രും ഇ​ക്കു​റി കൂ​ടു​ത​ലാ​ണ്. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ 1200ല്‍ 1200 ​മാ​ര്‍​ക്ക്‌ വാ​ങ്ങി മി​ക​ച്ച വി​ജ​യം വ​രി​ച്ചു.

196 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി പ​രീ​ക്ഷ എ​ഴു​തി​യ 32,575 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 27,704 പേ​ര്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 26,991 പേ​രാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 713 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​ക്കു​റി അ​ർ​ഹ​രാ​യി. മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ​പ്ല​സ്‌ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 423 പേ​ര്‍ കൂ​ടു​ത​ലാ​ണ്. 3,351 കു​ട്ടി​ക​ൾ​ക്കു മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കാ​നാ​യി.

ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ വി​ജ​യ ശ​ത​മാ​നം ഇ​ക്കു​റി കൂ​ടി. 49.37 ശ​ത​മാ​ന​മാ​ണു വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം 44.33 ശ​ത​മാ​ന​മാ​യി​രു​ന്നു. 5.04 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ. പ​രീ​ക്ഷ എ​ഴു​തി​യ 2,074 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 1024 പേ​രാ​ണ് ഉ​ന്ന​ത പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. 22 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ല​ഭി​ച്ചു. ടെ​ക്നി​ക്ക​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ 75 ശ​ത​മാ​ന​മാ​ണു വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 65 ആ​യി​രു​ന്നു. പ​രീ​ക്ഷ​യ​ഴു​തി​യ 44 പേ​രി​ല്‍ 33 പേ​ര്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാസ​ത്തി​ന്‌ യോ​ഗ്യ​ത നേ​ടി. ഒ​രാ​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. വി​എ​ച്ച്‌​എ​സ്‌​ഇ പ​രീ​ക്ഷ​യി​ല്‍ പാ​ര്‍​ട്ട്‌ ഒ​ന്നും ര​ണ്ടും മൂ​ന്നി​ലു​മാ​യി 81.42 ആ​ണു വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം 82.18 ആ​യി​രു​ന്നു. പ​രി​ക്ഷ എ​ഴു​തി​യ 2627 പേ​രി​ൽ 2139 വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നേ​ടി.

20 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്‌ നേ​ടി. ബ​ധി​ര മൂ​ക വി​ദ്യാ​യ​ല​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ൽ കു​ന്നം​കു​ളം ഗ​വ. ബ​ധി​ര വി​എ​ച്ച്എ​സ്എ​സ് നൂ​റു​മേ​നി നേ​ടി. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 64 പേ​രി​ൽ 57 കു​ട്ടി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 89.06 ശ​ത​മാ​ന​മാ​ണു വി​ജ​യം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 15 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി.