ബൈക്കിടിച്ച് കുടുംബനാഥൻ മരിച്ചു
1338300
Monday, September 25, 2023 11:08 PM IST
വടക്കേകാട്: ബൈക്ക് സൈക്കിളിൽ ഇടിച്ച് സാരമായി പരുക്കുപറ്റിയ കുടുംബനാഥൻ മരിച്ചു. കല്ലൂർ മൂന്നാം കല്ലിനു സമീപം വാഴപ്പുള്ളി മാണി (82)ആണ് മരിച്ചത്.
ഞായറാഴ്ച കാലത്ത് പള്ളിയിലേക്ക് സൈക്കിളിൽ പോകുമ്പോഴാണ് അപകടം. വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും, പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വടക്കേക്കാട് പോലീസ് നടപടി സ്വീകരിച്ചു.
സംസ്കാരം ഇന്ന് കാലത്ത് 10 ന് വൈലത്തൂർ സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന (പേരകം ചെമ്മണ്ണൂർ കുടുംബാംഗം) മക്കൾ: പ്രിൻസി, പ്രിൻസൻ (മിഖായേൽ ഫുഡ്സ് വൈലത്തുർ ), പ്രവീൺ (ദുബായ്). മരുമക്കൾ: ജോസഫ്, ജോളി, ലിഫ (ദുബായ്).