കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്ക് പ​രി​ശീ​ല​നം; ഇ​രു​പ​തു​പേ​ർ​ക്ക് സൗ​ജ​ന്യ പ​ഠ​ന​വും
Tuesday, September 26, 2023 1:14 AM IST
മൂ​ന്നു​പീ​ടി​ക: നാ​ഷ​ണ​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​ഞ്ഞ​നം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഐ​ടി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ്(​കെ​എ​എ​സ്) പ​രീ​ക്ഷ​യ്ക്ക് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ഫീ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ലാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം. നൂ​റു​പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഇ​തി​ൽ നി​ർ​ധ​ന​രാ​യ ഇ​രു​പ​തു​പേ​ർ​ക്ക് സൗ​ജ​ന്യ പ​ഠ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ പെ​രി​ഞ്ഞ​നം ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ൽ നി​ന്നാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക് അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തു​മ​ണി​ക്കു​ള്ളി​ൽ സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഹ​മ്മ​ദ് സെ​ഫീ​ർ പ​റ​ഞ്ഞു.