മാ​ലി​ന്യ സം​സ്‌​ക​ര​ണം; കാ​റ​ള​ത്തും കാ​ട്ടൂ​രി​ലും വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന
Tuesday, September 26, 2023 1:14 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം​ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് പി​ഴ​യീ​ടാ​ക്കി. വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡ് ക​ണ്‍​വീ​ന​റാ​യ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടി.​ബി. ഐ​ശ്വ​ര്യ, ചി​ന്താ സു​ഭാ​ഷ്, റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡ് മി​ന്ന​ല്‍​പ്പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യെ​ടു​ക്കു​ന്ന മൂ​ന്നു ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

സ്‌​ക്വാ​ഡ് ക​ണ്‍​വീ​ന​ര്‍ കെ.​എം. ഉ​മേ​ഷ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ല്‍​കി. സി.​എം. അ​നൂ​പ്, എം.​ജെ. ഇ​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​എ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.