മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമാണം വിജിലൻസ് തെളിവുകൾ സമർപ്പിച്ചു
1338633
Wednesday, September 27, 2023 1:49 AM IST
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമാണത്തിലെ അഴിമതി, കെടുകാര്യസ്ഥത അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്കായി സെൻട്രൽ കമ്മീഷനും ദേശീയപാതയുടെ ടെക്നിക്കൽ ഡിവിഷനും കൈമാറി. പരാതിക്കാരനായ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് സെൻട്രൽ വിജിലൻസിനു നൽകിയ പരാതിയിലാണു നടപടി.
വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഷാജി കോടങ്കണ്ടത്തു നല്കിയ പരാതി സെൻട്രൽ വിജിലൻസ് ദേശീയപാതയുടെ വിജിലൻസ് വിഭാഗത്തിനു കൈമാറി.
തുടർന്ന് തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് തുടർ നടപടികൾക്കായി സെൻട്രൽ കമ്മീഷനും ദേശീയപാതയുടെ ടെക്നിക്കൽ ഡിവിഷനും കൈമാറിയെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.