മി​ത്രാ​ന​ന്ദ​പു​രം ക്ഷേ​ത്ര​ത്തി​ൽ ഓ​ത്തുകൊ​ട്ട് ഇ​ന്ന് ആ​രം​ഭി​ക്കും
Friday, August 9, 2024 1:55 AM IST
ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശേ​രി മി​ത്രാ​ന​ന്ദ​പു​രം ശ്രീ ​വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ഓ​ത്തു കൊ​ട്ട് ഇ​ന്ന് ആ​രം​ഭി​ക്കും.

ര​ണ്ടുമാ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ഓ​ത്തു​കൊ​ട്ട് ഒ​ക്ടോ​ബ​ർ ഒ ന്പതിന് ​സ​മാ​പി​ക്കും. പെ​രു​വ​നം ഗ്രാ​മം, ഇ​രി​ങ്ങാ​ല​ക്കു​ട, ത​ളി​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വേ​ദ പ​ണ്ഡി​ത​രും തൃ​ശൂ​ർ ബ്ര​ഹ്മ​സ്വം മ​ണ്ഡ​ത്തി​ലെ വേ​ദ​ജ്ഞാ​ന​രാ​യ വി​ദ്യാ​ർ​ഥിക​​ളുമ​ട​ക്കം മു​പ്പ​തോ​ളംപേ​ർ ഓ​ത്തു കൊ​ട്ടി​നു നേ​തൃ​ത്വം ന​ൽ​കും.


രാ​വി​ലെ ആറു മു​ത​ൽ രാ​ത്രി 9.30വ​രെ​യാ​ണ് ഓ​ത്തുകൊ​ട്ട് ന​ട​ക്കു​ക. യ​ജൂ​ർ​വേ​ദ ഉ​പാ​സ​ന​യാ​യ ഓ​ത്തുക്കൊ​ട്ട് മു​ട​ങ്ങാ​തെ നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളാ​ണു മി​ത്രാ​ന​ന്ദ​പു​ര​വും രാ​പ്പാ​ൾ ശ്രീ​കൃ​ഷ്ണക്ഷേ​ത്ര​വും മി​ത്രാ​ന​ന്ദ​പു​രം ക്ഷേ​ത്ര​ത്തി​ൽ മൂ​ന്നുവ​ർ​ഷ​ത്തി​നുശേ​ഷ​വും രാ​പ്പാ​ൾ ക്ഷേ​ത്ര​ത്തി​ൽ ആ​റുവ​ർ​ഷ​ത്തി​നുശേ​ഷ​വു​മാ​ണ് ഓ​ത്തുകൊ​ട്ട് ന​ട​ക്കു​ക.