പുന്നയൂർക്കുളം: കടിക്കാട് കിട്ടപ്പടിക്കു തെക്കുഭാഗം ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടു. പൊറ്റയിൽ വീട്ടിൽ പരേതനായ വാസുവിന്റ മകൻ സുനിൽകുമാർ (55)ആണ് മരിച്ചത്.
ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളുടെ അന്വേഷണത്തിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. വടക്കേക്കാട് പോലീസ് എത്തി നടപടി സ്വീകരിച്ചു.
സുനിൽ കുമാർ അവിവാഹിതനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.