ചേലക്കര: നിയോജകമണ്ഡലം ലീഡർഷിപ്പ് മീറ്റ് ബൂത്തുതല നേതൃത്വ ക്യാമ്പ് പഴയന്നൂർ മദ്രസ ഹാളിൽ വച്ച് നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്് വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു.
എസിസി സെക്രട്ടറി പി.വി. മോഹന്, കെപിസിസി വൈസ് പ്രസിഡന്റ്് വി.പി. സജീന്ദ്രൻ, എ.പി. അനിൽകുമാർ എംഎൽഎ, വി.ടി. ബൽറാം, ബ്ലോക്ക് പ്രസിഡന്റുമാരായ പി.എം. അനീഷ്, പി.എ. ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.