ദേവാലയങ്ങളിൽ തിരുനാൾ: ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ല്‍
Wednesday, September 4, 2024 6:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ അ​ഞ്ചാം വാ​ര്‍​ഷി​ക​വും എ​ട്ടി​ന് ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. ഏ​ഴു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചി​നു ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ എ​ട്ടി​നു വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു തൊ​ടു​പു​ഴ നാ​ദോ​പാ​സ​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ്യൂ​സി​ക് ആ​ന്‍​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​ന്‍​സ് പ​ര​തി​നാ​ല്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​രി​പ്പാ​ലം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി മ​രു​തു​ങ്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ജ​പ​മാ​ലപ്ര​ദ​ക്ഷി​ണം ഗ്രോ​ട്ടോ​യി​ല്‍ സ​മാ​പി​ക്കും. രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം ന​ല്‍​കും. തു​ട​ര്‍​ന്ന് വ​ര്‍​ണ​മ​ഴ, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, പ്ര​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ടോ​മി, സീ​നി​യ​ര്‍ സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ് കെ.​പി. നെ​ല്‍​സ​ണ്‍, ജൂ​ണി​യ​ര്‍ സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ് ആ​ഷ്‌​ലി​ന്‍ കെ. ​ജെ​യ്‌​സ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.


കൊ​ര​ട്ടി ഫൊ​റോ​ന പ​ള്ളി​യി​ൽ

കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും എ​ട്ടി​ന് ആ​ഘോ​ഷി​ക്കും. ഏ​ഴി​നു വൈ​കീ​ട്ട് 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ക്കും.

എ​ട്ടി​നു രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 9.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 18, 19, 20 തി​യ​തി​ക​ളി​ൽ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.