റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്: യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ണി​ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​ക​ള്‍
Wednesday, September 4, 2024 7:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഷൊ​ര്‍​ണൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത കോ​ണ്‍​ക്രീ​റ്റി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പൂ​തം​കു​ളം​വ​രെ ന​ട​ത്തു​ന്ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രെ ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്ത്.

ഓ​ണ​ക്കാ​ല​മാ​യി​ട്ടും റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തും വ​ഴി​ക​ള്‍ തി​രി​ച്ചു​വി​ടു​ന്ന​തും ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​രു സെ​ക്ഷ​ന്‍ പ​ണി തീ​ര്‍​ത്തു​ത​രാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നു പ​ണി​ക​ള്‍ ആ​രം​ഭി​ച്ച് 24 ദി​വ​സം പി​ന്നി​ട്ടി​ട്ടും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ച​ന്ത​ക്കു​ന്ന് - ഠാ​ണ റോ​ഡ് വി​ക​സ​ന​ത്തി​നു കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച​തി​നു​ശേ​ഷം 100 ദി​വ​സ​ത്തി​ന​കം പ​ണി​ക​ള്‍ തീ​ര്‍​ക്കാ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ജൂ​ലെെ 15നു ​കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ ആ​രം​ഭി​ച്ച് ഇ​പ്പോ​ള്‍ 47 ദി​വ​സം ക​ഴി​ഞ്ഞു. എ​ന്നി​ട്ടും പ​ണി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ഓ​ണ​ക്കാ​ല​മാ​യി​ട്ടും ക​ച്ച​വ​ട​മി​ല്ലാ​തെ വ്യാ​പാ​രി​ക​ള്‍ നി​രാ​ശ​രാ​ണ്.


ഒ​രു വ്യാ​പാ​ര​വും ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പൂ​തം​കു​ളം​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സെ​ക്ഷ​ന്‍റെ പ​ണി​ക​ള്‍ 32 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​ത്തു​ന​ല്‍​ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.