മാ​ലി​ന്യ​സം​സ്‌​ക​ര​ണകേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം; ജീ​വ​ന​ക്കാ​രി​യെ പൂ​ട്ടി​യി​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം
Thursday, September 5, 2024 1:56 AM IST
പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ന​വ് മാ​ലി​ന്യ​സം​സ്‌​ക​ര​ണകേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ജീ​വ​ന​ക്കാ​രി​യെ പൂ​ട്ടി​യി​ട്ട് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു.

പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​കു​ന്നു​വെ​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കേ​ന്ദ്രം ഇ​ന്ന​ലെ വീ​ണ്ടും തു​റ​ന്ന​താ​ണു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യ​ത്. ഉ​ച്ച​യ്ക്ക് 12ന് ​പെ​ട്ടി​ഓ​ട്ടോ​യു​മാ​യെ​ത്തി മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്രം തു​റ​ന്ന ജീ​വ​ന​ക്കാ​രി​യെ​യാ​ണു നാ​ട്ടു​കാ​ര്‍ കേ​ന്ദ്ര​ത്തി​ന​ക​ത്തു പൂ​ട്ടി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​യ്പ​മം​ഗ​ലം പോ​ലീ​സെ​ത്തി​യാ​ണു ജീ​വ​ന​ക്കാ​രി​യെ മോ​ചി​പ്പി​ച്ച​ത്.


അ​തേ​സ​മ​യം പു​റ​ത്തു​കി​ട​ന്നി​രു​ന്ന പെ​ട്ടി​വ​ണ്ടി കേ​ന്ദ്ര​ത്തി​ന​ക​ത്തേ​ക്കു ക​യ​റ്റി​യി​ടാ​ന്‍ വേ​ണ്ടി​മാ​ത്ര​മാ​ണു ജീ​വ​ന​ക്കാ​രി​യെ​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് അ​ധി​കൃ​ത​ര്‍ കേ​ന്ദ്രം താ​ത്കാ​ലി​കാ​യി പൂ​ട്ടി​യ​ത്.
ഇ​വി​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്ത​ശേ​ഷ​മേ ഇ​നി തു​റ​ക്കൂ​വെ​ന്നും നേ​ര​ത്തെ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ണ്ടും തു​റ​ന്ന​താ​ണു സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.