സുഹൃത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വ​ർ​ണ​വ​സ​ന്ത​മൊ​രു​ക്കി ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം
Thursday, September 5, 2024 1:56 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​നു മാ​റ്റു​കൂ​ട്ടാ​ൻ സുഹൃ ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വ​ർ​ണ​വ​സ​ന്ത​മൊ​രു​ക്കി ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം. ആ​ല സ്വ​ദേ​ശി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ കി​ഴ​ക്കൂ​ട്ട​യി​ൽ സൂ​ര​ജ്, പൂ​തോ​ട്ട് അ​ഭ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു കൃ​ഷി ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സു​ഹൃ​ത്തു​ക്ക​ൾ നി​ല​വി​ൽ വി​വി​ധ വി​ള​ക​ൾ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ന​ട​ത്തി​വ​രു​ന്നു.


ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ജി​ത​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​രു​ചാ​ലി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ആ​തി​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.