ചാലക്കുടി: എലിഞ്ഞിപ്രയിൽ മരം വെട്ടുമ്പോൾ മരത്തിനു മുകളിൽ വെച്ച് പരിക്കേറ്റ മരംവെട്ടു തൊഴിലാളി മരിച്ചു. മേലൂർ കോഴിപുള്ളൻ ചാക്കുവിന്റെ മകൻ ബേബി (49) യാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച എലിഞ്ഞി പ്രയിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ ബേബിയെ ഫയർഫോഴ്സ് താഴെ ഇറക്കി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.