അതിരപ്പിള്ളി: മുക്കംപുഴ കാടർ ആദിവാസി മേഖലയിൽ നവജാത ശിശു മരിച്ചു. വസന്തകുട്ടൻ - സീമ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഏഴുമാസം ഗർഭിണിയായിരുന്ന സീമക്ക് ഇന്നലെ മൂന്നിന് പെരിങ്ങൽകുത്ത് റിസർവോയറിൽ മീൻ പിടിക്കാൻ പോയി തിരികെ വരുമ്പോൾ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് വീട്ടിൽ എത്തി വിശ്രമിക്കുമ്പോൾ പെൺകുഞ്ഞിനെ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.