ക്രൈ​സ്റ്റി​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ്‌​കി​ല്‍​സി​ല്‍ ദ്വി​ദി​ന ദേ​ശീ​യ ശി​ല്പ​ശാ​ല ന​ട​ത്തി
Friday, September 6, 2024 1:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഇം​ഗ്ലീ​ഷ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ വ​ള്ളു​വ​ര്‍ കോ​ള​ജ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റിലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ദ്വി​ദി​ന​സ​ഹ​വാ​സ ശി​ല്പ​ശാ​ല ന​ട​ത്തി. ക്രൈ​സ്റ്റ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​കെ.​ജെ. വ​ര്‍​ഗീ​സി​ന്‍റെയും വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫസർ‍ പ​ള്ളി​ക്കാ​ട്ടി​ല്‍ മേ​രി പ​ത്രോ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ട​ന്നു.

ലാംഗ്വേ​ജ് ലാ​ബി​ലു​ള്ള പ്രാ​യോ​ഗി​കപ​രി​ശീ​ല​നം, അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി വി​നി​മ​യ​ത്തി​ലൂ​ടെ​യു​ള്ള ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ശി​ല​നം, കാ​മ്പ​സ് ടൂ​ര്‍ എ​ന്നി​വ ശി​ല്പ​ശാ​ല​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ നൈ​പു​ണ്യ വി​കാ​സ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി ത​യാ​റാ​ക്കി​യ വി​വി​ധ സെ​ഷ​നു​ക​ള്‍ ഡി​പ്പാ​ര്‍​ട്ട്മെന്‍റിലെ മ​റ്റ് അ​ധ്യാ​പ​ക​ര്‍ ന​യി​ച്ചു.


സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.