ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: നഗരസഭ ചെ​യ​ർ​മാ​ൻ
Saturday, September 7, 2024 1:37 AM IST
ചാ​ല​ക്കു​ടി: തെ​രു​വുനാ​യ് വി​ഷ​യ​ത്തി​ൽ എ​ൽഡിഎ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​ക്ഷേ​പം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗം വി​ളി​ച്ചുകൂ​ട്ടി​യ​തു ക്ര​മ​വി​രു​ദ്ധ​മാണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തും പൊ​തു​വാ​യും ജ​നം നേ​രി​ടു​ന്ന ഗു​രു​ത​രമാ​യ ഈ ​പ്ര​ശ്ന​ത്തി​ൽ, കു​റെ​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ന​ഗ​ര​സ​ഭ​യാ​ണ് ചാ​ല​ക്കു​ടി​യെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

തെ​രു​വുനാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്, നി​യ​മ​വും കോ​ടതി​യും നി​ർ​ദേശി​ച്ചി​ട്ടു​ള്ള ഒ​രുപാ​ടു പ​രി​മി​തി​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ, ഇ​തെ​ല്ലാം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തു രാ​ഷ്ട്രീ​യനേ​ട്ട​ത്തി​നുവേ​ണ്ടി​യു​ള്ള പ​രി​പാ​ടി മാ​ത്ര​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തി 1250 ഓ​ളം വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്. ചി​പ്പ് ഘ​ടി​പ്പി​ച്ച്, ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നുപു​റ​മെ ര​ണ്ടുഘ​ട്ട​ങ്ങ​ളാ​യി മൃ​ഗാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, അ​ല​ഞ്ഞുതി​രി​യു​ന്ന 200-ഓ​ളം തെ​രു​വുനാ​യ്ക്ക​ളെ ക​ണ്ടെ​ത്തി വാ​ക്സി​നേ​ഷ​ൻ കൊ​ടു​ക്കു​ക​യും, തി​രി​ച്ച​റി​യ​ൽ മാ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.

തെ​രു​വുനാ​യ്ക്ക​ളെ ക​ണ്ടെ​ത്തിപ്പിടി​ച്ച്, ഇ​വ​യെ പാ​ർ​പ്പി​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, ക​ഴി​ഞ്ഞവ​ർ​ഷംമു​ത​ൽ കൗ​ൺ​സി​ൽ ആ​ലോ​ചി​ച്ചുവ​രു​ന്ന​താ​ണ്.


ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​ല​ഭ്യ​ത വ​ലി​യ പ്ര​യാ​സ​മു​ള്ള​താ​യി ക​ണ്ട​തി​നാ​ൽ, മാള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യ് സ​ഹ​ക​രി​ച്ച്, അ​വി​ടെ സ്ഥാ​പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഷെ​ൽ​ട്ട​റി​ൽ ഇ​വി​ട​ത്തെ തെ​രു​വുനാ​യ്ക്ക​ളെക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താം എ​ന്നാ​ണ് ച​ർ​ച്ചചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെയും ഷെ​ൽ​ട്ട​ർ നി​ർമാണം യാ​ഥാ​ർ​ഥ്യമാ​യി​ട്ടി​ല്ല. ഇ​തെ​ല്ലാം വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വരി​കയുമാണ്. ഇതിനിടെ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ വി​ളി​ച്ചുചേ​ർ​ത്ത് യോ​ഗം ന​ട​ത്തി​യ എ​ൽഡി‌​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ന​ട​പ​ടി ക്ര​മ​വി​രു​ദ്ധ​വും നാ​ളി​തുവ​രെ​യു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ​ക്ക് എ​തി​രു​മാ​ണ്. ഇ​തുസം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ.​ പൈ​ല​പ്പ​ൻ, യുഡിഎ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, ആ​രോ​ഗ്യ സ്റ്റ​ാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദീപു ദി​നേ​ശ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.