തൃശൂർ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് അമലയുടെ നേതൃത്വത്തിൽ അമല ആശുപത്രിയിലെ നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും മോതിരക്കണ്ണിയിലെ "അമ്മ' അഗതിമന്ദിരത്തിലെ അന്തേവാസികളോടു ചേർന്ന് ഓണാഘോഷം നടത്തി. നാം പലരെങ്കിലും നമ്മിലെ ദൈവികചൈതന്യം ഒന്നാണെന്ന് അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി ഓണസന്ദേശത്തിൽ പറഞ്ഞു.
ഫാ. സണ്ണി കൊച്ചുകരോട്ട്, സിസ്റ്റർ ലിഖിത, സിസ്റ്റർ ജോതിഷ്, ബ്രദർ ജിയോ പാറയ്ക്ക, റിമ, സിസ്റ്റർ ഷീല കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.