കെ​കെ​ടി​എം ഗ​വ. കോ​ള​ജ് അ​ക്കാ​ദ​മി​ക ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം
Friday, September 13, 2024 1:30 AM IST
പു​ല്ലൂ​റ്റ്: കെ​കെ​ടി​എം ഗ​വ. കോ​ള​ജി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി വ​ഴി ല​ഭി​ച്ച 6.22 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് കൈ​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ പു​തി​യ അ​ക്കാ​ദ​മി​ക ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. അ​ഡ്വ.​വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജി​ന് പു​തി​യ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വ​രം എം​എ​ൽ​എ അ​റി​യി​ച്ചു.


വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ജി. ഉ​ഷാ കു​മാ​രി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​എ​ൻ. വി​ന​യ​ച​ന്ദ്ര​ൻ, കോ​ള​ജ് സൂ​പ്ര​ണ്ട് പി.​സി. ഷാ​ജി, കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​അ​നാ​മി​ക, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സു​നി​ൽ​ദ​ത്ത്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ.​ബി​ന്ദു ഷ​ർ​മി​ള, ച​രി​ത്ര​വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​കെ.​കെ. ര​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.