വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1453512
Sunday, September 15, 2024 5:21 AM IST
ഇരിങ്ങാലക്കുട: "ആരോഗ്യകരമായ വാര്‍ധക്യം, ആയുഷിലൂടെ ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷന് കേരള, ഇരിങ്ങാലക്കുട നഗരസഭ, ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മിനി ടൗണ്‍ഹാളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിജു മോഹന്‍ നേതൃത്വം നല്കി. മാടക്കത്ര ഗവ ഹോമിയോ ഡിസ്പെന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി രമ്യ ബോധവത്കരണ ക്ലാസ് നയിച്ചു.