ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി
1458060
Tuesday, October 1, 2024 7:22 AM IST
കുറ്റൂർ: ചന്ദ്ര മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പൂമല പുനർജനി സന്ദർശിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഐസ്ക്രീം വിറ്റുകിട്ടിയ തുകകൊണ്ട് പുനർജനിയിലെ അന്തേവാസികൾക്ക് കേക്ക് മുറിച്ച് മധുരവും പങ്കുവച്ചു. വിദ്യാർഥികൾ ലഹരിവിമുക്ത പുനരധിവാസകേന്ദ്രം സന്ദർശിച്ചു. വിയ്യൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ വിനോജ് കുമാർ, പോലീസ് ഇൻസ്ട്രക്ടർമാരായ മനേക്, രേഷ്മ, വർഗീസ്, അധ്യാപകരായ രാഖി, ലിൻസൺ എന്നിവർ നേതൃത്വം നൽകി.