മകളുടെ വിവാഹത്തിന് ഏഴു യുവതികള്‍ക്കു സ്വർണാഭരണങ്ങൾ നൽകി തോമസ് പാവറട്ടി
1458913
Friday, October 4, 2024 7:07 AM IST
തൃശൂര്‍: മകള്‍ അഞ്ജലിയുടെ വിവാഹത്തോടനുബന്ധിച്ച് ഏഴു യുവതികള്‍ക്കു വിവാഹസഹായമായി നാലുപവന്വീതം നല്കി ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തിൽപെട്ട യുവതികൾക്കാണു സഹായം നല്‍കിയത്.
ഒക്ടോബര്‍ അഞ്ചിനാണ് ചാവക്കാട് ഒരുമനയൂര്‍ കുറുമ്പൂര് വീട്ടില്‍ സുശീലന് വാസുവിന്റെ മകന് അക്ഷയുമായി അഞ്ജലിയുടെ വിവാഹം.
പേരാമംഗലം ടോംയാസ് ഗാര് ഡനില് നടന്ന ചടങ്ങ് കലാമണ്ഡ ലം ഗോപിയും ദേവമാത മുൻ പ്രൊവിന്‍ഷ്യൽ ഫാ. ഡേവീസ് പനയ്ക്കലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഭാര്യ അനിത യുവതികളെ സ്വീകരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സി.എ. കൃ ഷ്ണന്‍, ചിത്രകാരന് വി.എം. ബഷീര്‍,
കേരള അഡ്വര്‍ടൈസിം ഗ് ഏജന്‍സീസ് അസോസിയേഷ ന് പ്രസിഡന്റ് പി.എം. മുകുന്ദ ന്, ഗവ. മുൻ അഡീഷണല്‍ സെ ക്രട്ടറി ഷെല്ലി പോള്‍, തോമസ് പാവ റട്ടിയുടെ മകനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ മെയ് ക്കേഴ്സ് കൊച്ചിയുടെ ഉടമയുമായ ടി. നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.