കൊരട്ടിയിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു
1460256
Thursday, October 10, 2024 8:21 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം. സൈനിക വാഹനമുൾപ്പെടെ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 10.30 മണിയോടെയായിരുന്നു സൈനികർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും കെഎസ്ആർടിസി ലോ ഫ്ലോർ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
സിഗ്നൽ ലഭിച്ച് അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളിൽ മുൻപിൽ പോകുകയായിരുന്ന കാർ പൊടുന്നനെ ബ്രേക്ക് ഇട്ടതാണ് അപകടകാരണം. ഈ കാറിന് പിറകിൽ സൈനിക വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് പിറകിൽ വന്നിരുന്ന വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം സാധാരണ നിലയിലാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.