ലോക ഭിന്നശേഷി ദിനാചരണം നടത്തി
1245566
Sunday, December 4, 2022 12:54 AM IST
പാലക്കാട് : ലോക ഭിന്നശേഷി ദിനത്തിൽ പാലക്കാട് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഉണർവ് എന്ന പേരിൽ ദിനാചരണം ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ വച്ച് നടത്തി. രാവിലെ 9 മണിയോടെ ആരംഭിച്ച പരിപാടി സബ് കളക്ടർ ധർമലശ്രീ പതാക ഉയർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഭിന്നശേഷിക്കാർക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വാർഡുതലത്തിൽ ജാഗ്രത സമിതി ആവിഷ്ക്കരിക്കുന്നതിനും പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നതിനുള്ള പാസ് അനുവദിക്കുന്നതിനും ജോലി സ്ഥലങ്ങളിൽ പ്രേത്യേക സംവരണം അനുവദിക്കുന്നതിനും ആവശ്യം ഉന്നയിച്ചു. ജില്ലയിലെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി 330 വിദ്യാർത്ഥികൾ പങ്കെടുത്തു.
തുടർന്ന് നടന്ന മത്സരങ്ങളിൽ കോട്ടപ്പുറം ഹെലൻ കെല്ലർ സെന്റനറി മെമ്മോറിയൽ മോഡൽ സ്കൂൾ ഫോർ ദി ബ്ലൈൻഡ് ചാന്പ്യന്മാരായി. സമാപന സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.എം. ഷെരീഫ് ഷൂജാ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്ത കൃഷ്ണൻ, ഓർഫനേജ് കണ്ട്രോൾ ബോർഡ് ജില്ലാ മെന്പർ സുമലത മോഹൻദാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. ആനന്ദൻ, ലീഡ് കോളജ് ഓഫ് മാനേജ്മന്റ് ഡയറക്ടർ ഡോ. തോമസ് ജോർജ്,